കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. 100 കോടി രൂപ വില വരുന്ന ഹെലികോപ്റ്റർ ജർമ്മനിയിലെ എയർബസ് കമ്പനിയിൽ നിന്നുള്ളതാണ്.
ആധുനികതയും സാങ്കേതിക മികവും സുരക്ഷ സജീകരണങ്ങളും മറ്റും ഏർപ്പെടുത്തിയാണ് ഹെലികോപ്റ്ററിന്റെ രൂപകല്പന. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്റർ ആണ് എം.എ. യൂസഫലി സ്വന്തമാക്കിയത്.
ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തിൽ പച്ച കലർന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.