തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 3 എബിവിപി പ്രവർത്തകര്‍ കസ്റ്റഡിയില്‍. രാവിലെ അഞ്ച് മണിയോടെ തമ്പാനൂർ ആശുപത്രിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്.
വഞ്ചിയൂർ സംഘർഷത്തിലെ പ്രതികൾ തന്നെയാണ് അക്രമണത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയത്. ശേഷം തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്‌പിറ്റലിൽ പ്രതികൾ ചികിത്സ തേടിയിരുന്നു.
ചികിത്സയിലിരിക്കെയാണ് ഇവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്ക് കല്ലെറിഞ്ഞതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്.