മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സന്ദീപ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സന്ദീപ് അന്തരിച്ചു

കോട്ടയം: യുവ മാധ്യമ പ്രവര്‍ത്തകന്‍ എം.എസ് സന്ദീപ് കൂട്ടിക്കല്‍ (37) നിര്യാതനായി. മംഗളം ദിനപത്രത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായിരുന്നു. കേരളത്തെ ഞെട്ടിച്ച നിരവധി എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ സന്ദീപ് വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്.

അസുഖബാധിതനായ അദ്ദേഹത്തെ മണിമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. നിലവില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.