'കാക്കി പൊലീസിന് മാത്രം'; മറ്റ് സേനാ വിഭാഗങ്ങളുടെ യൂണിഫോം നിറം മാറ്റണമെന്ന് ഡിജിപി

'കാക്കി പൊലീസിന് മാത്രം'; മറ്റ് സേനാ വിഭാഗങ്ങളുടെ യൂണിഫോം നിറം മാറ്റണമെന്ന് ഡിജിപി

തിരുവനന്തപുരം: കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. ഫയർഫോഴ്സും ജയിൽ വകുപ്പിനും, വനംവകുപ്പുമൊന്നും ക്രമസമാധാന ചുമതയിൽ ഉള്‍പ്പെടുത്താത്തിനാൽ കാക്കിക്ക് പകരം മറ്റൊരു യൂണിഫോം നൽകണം എന്നാണ് ആവശ്യം. എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്.

കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാരും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ്.
പൊലീസിനെ കൂടാതെ എക്സൈസ്, വനം, മോട്ടോർ, വാഹന വകുപ്പ്, ഫർഫോഴ്സ് എന്നീ സേന വിഭാഗങ്ങളും, സെക്യൂരിറ്റിക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് അധ്യാപകർ എന്നിവരും കാക്കി ഉപയോഗിക്കുന്നത്. ഈ രീതി മാറ്റണമെന്നും പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് വിശീദകരണം.

കാക്കി മാത്രമല്ല പൊലീസിന് സമാനമായ സ്ഥാന ചിഹ്നങ്ങളും ഉപയോഗിക്കുന്നു. ഇത് സമൂഹത്തിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നാണ് വിമർശനം. മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ വാഹനപരിശോധനക്കിടെ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ പൊലീസാണെന്ന് തെറ്റിദ്ധരിച്ച് സേനക്ക് അവമതിപ്പുണ്ടാക്കുന്നു. സ്റ്റുഡന്റ് പൊലീസ് അധ്യാപകരും പൊലീസിന് സമാനമായ യൂണിഫോം ധരിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ പൊലീസൊഴികെ കാക്കി ധരിക്കുന്നവരുടെ കാര്യത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നാണ് ശുപാർശ.

പക്ഷെ പൊലീസിന് മാത്രം കാക്കി നൽകി മറ്റ് സേനാവിഭാഗങ്ങള്‍ കാക്കി ഉപേക്ഷിക്കാൻ തയ്യാറാകാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.