റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ല; ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ല; ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

തരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി. റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എച്ച്.പി.സി നൽകുന്ന വിശദീകരണം.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആകെ അറുന്നൂറ്റി അമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളാണ് ഉള്ളത്. ഈ പമ്പുകളിലേക്ക് ഇന്ധനം നൽകുന്നത് കൊച്ചിയിലെ ടെർമിനലിൽ നിന്നുമാണ്. ഒരു ദിവസം വേണ്ടത് 350 ലോഡ് മുതൽ 400 ലോഡ് വരെ ഇന്ധനം. എച്ച് പി സി ശരാശരി നൽകുന്നത് 250 മുതൽ 300 വരെ ലോഡുകൾ മാത്രവും . ദിവസവും നൂറ് ലോഡ് ഇന്ധനത്തിന്റെ കുറവ്.

ഇന്ധന പ്രതിസന്ധി മൂലം ഓരോ ദിവസവും മൂന്നിലൊന്ന് പമ്പുകൾ അടച്ചിടേണ്ട സാഹചര്യമാണ്. കേന്ദ്ര പെട്രോളിയം മന്ത്രി, കേരള മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പമ്പ് ഉടമകൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.