സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം

സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. സാമൂഹികാഘാത പഠനം നിലവിലെ ഏജന്‍സിയെ ഏല്‍പ്പിക്കാം. അല്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണം എന്നായിരുന്നു ചട്ടം. എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂ വകുപ്പ് നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിലയിരുത്തിയ എ.ജി അതേ ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നല്‍കി.

വിവിധ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ വിവിധ ഏജന്‍സികളെ കൊണ്ടാണ് പഠനം നടത്തുന്നത്. പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സാമൂഹികാഘാത പഠനം തടസപ്പെട്ടത്. സില്‍വര്‍ലൈന്‍ പദ്ധതി എങ്ങനെ നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുമെന്ന് സമരസമിതി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.