ഹൈക്കമാന്‍ഡ് അംഗീകരിച്ചു; 280 അംഗ കെ.പി.സി.സി പട്ടിക ഉടന്‍ പ്രഖ്യാപിക്കും

ഹൈക്കമാന്‍ഡ് അംഗീകരിച്ചു; 280 അംഗ കെ.പി.സി.സി പട്ടിക ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: 280 അംഗ കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.

പരാതികള്‍ പരിഹരിച്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയാക്കിയിട്ടാണ് വീണ്ടും പട്ടിക അയച്ചത്. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുകയും കെപിസിസി പ്രസിഡന്റിന് അയച്ചു കൊടുക്കുകയും ചെയ്തത്.

എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടിയകയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേര്‍ക്കാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.