നെടുമ്പാശേരി: യാത്രക്കിടെ അബോധാവസ്ഥയിലായ വീട്ടമ്മ വിമാനത്തിൽ വച്ച് മരിച്ചു. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മണിമല വേഴാമ്പത്തോട്ടം എൽസ ആന്റണി (52) ആണ് മരിച്ചത്.
യാത്രയ്ക്കിടെ അബോധാവസ്ഥയിൽ ആവുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോഴേയ്ക്കും വീട്ടമ്മ മരിച്ചിരുന്നു. ഭർത്താവ് റോയിയും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. സംസ്കാരം പിന്നീട്. കൊച്ചുമുറിയിൽ ആന്റണിയുടെയും റോസമ്മയുടെയും മകളാണ് എൽസ ആന്റണി