പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസുകാരനെ തെരുവുനായ കടിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം ഗുരുതര പരിക്കേറ്റു. തിരുവോണ നാളില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ നായ കടിച്ചത്. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണിന് താഴെയായാണ് പരിക്കേറ്റിട്ടുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വാക്സിനും സീറവും നല്‍കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രദേശത്ത് നായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച അഗളിയില്‍ സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ കടിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മീന്‍ മാര്‍ക്കറ്റില്‍ വച്ചും ഒരാളെ നായ കടിച്ചു.