നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ

നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാന നിയസഭയുടെ പുതിയ സ്പീക്കറെ നാളെ  തിരഞ്ഞെടുക്കും. എഎൻ ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തും മത്സരിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയറിനെ നയിക്കും.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മുതൽ മറ്റംഗങ്ങൾ എന്ന മുൻഗണനാ ക്രമത്തിലാണ് വോട്ടെടുപ്പ് നടക്കുക. തുടർന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ഇതിനുശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ഡയസിൽ എത്തിക്കും.

മുഖ്യമന്ത്രിയടക്കമുള്ള സഭാ നേതാക്കളുടെ ആശംസ പ്രസംഗത്തിനും സ്പീക്കറുടെ മറുപടിക്കും ശേഷം ഉച്ചയോടെ സഭ പിരിയും. എംബി രാജേഷ് രാജിവെച്ച് മന്ത്രിയായതിനെ തുടർന്നാണ് പുതിയ സ്പീക്കർ തിരഞ്ഞെടുപ്പ് നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.