ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു

ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാൻ അവുകയാണെങ്കിൽ സെക്രട്ടറി ജയ് ഷാ ബിസിസിഐ പ്രസിഡൻ്റാവും. ട്രഷറർ അരുൺ ധുമാൽ സെക്രടറി ആയും ചുമതലയേൽക്കും. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലി ഈ വർഷം നവംബറിൽ സ്ഥാനമൊഴിയുകയാണ്. അതുകൊണ്ട് തന്നെ പകരക്കാരനെ കണ്ടത്താൻ ഐസിസി തെരഞ്ഞെടുപ്പ് നടത്തും. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഗാംഗുലിയുടെ തീരുമാനം.

അതേസമയം, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയ്ക്കും ജനറൽ സെക്രട്ടറി ജയ് ഷായ്ക്കും തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. സുപ്രിംകോടതി തന്നെ രൂപീകരിച്ച ലോധ കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്. അതുകൊണ്ട് തന്നെ ജയ് ഷായ്ക്കും സൗരവ് ഗാംഗുലിയ്ക്കും മൂന്ന് വർഷം കൂടി തൽസ്ഥാനത്ത് തുടരാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.