സീരിയൽ സിനിമാ താരം രശ്മി ജയഗോപാല്‍ അന്തരിച്ചു

സീരിയൽ സിനിമാ താരം രശ്മി ജയഗോപാല്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാളം സീരിയല്‍, സിനിമാ താരം രശ്മി ജയഗോപാല്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്ത് തുടക്കം കുറിച്ചത്. വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെ രശ്മി ശ്രദ്ധിക്കപ്പെട്ടു.

സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലെ സാറാമ്മ രശ്മിയുടെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ്. സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നിവയാണ് മറ്റ് പ്രധാന സീരിയലുകള്‍.

2019ല്‍ പുറത്തിരങ്ങിയ 'ഒരു നല്ല കോട്ടയംകാരന്‍' എന്ന ചിത്രത്തിലടക്കം നിരവധി സിനിമകളിലും രശ്മി ജയഗോപാല്‍ അഭിനയിച്ചിട്ടുണ്ട്. രശ്മിയുടെ വിയോഗത്തില്‍ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.