പാലക്കാട്: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാർ അട്ടിമറിച്ചെന്ന രൂക്ഷവിമര്‍ശനവുമായി മെട്രോമാൻ ഇ. ശ്രീധരന്‍. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് പിണറായി വിജയന്‍-ബസവരാജ ബൊമ്മെ കൂടിക്കാഴ്ച നടന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നിര്‍ദേശം കേരളം മുന്നോട്ടുവെച്ചെങ്കിലും ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്നതിനാല്‍ സഹകരിക്കില്ല എന്നായിരുന്നു കര്‍ണാടകത്തിന്റെ നിലപാട്.
ഈ മാസം ആദ്യം ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയന്‍ കര്‍ണാടകമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.