ദ്രാവിഡിന്റെ നിർദേശ പ്രകാരം ഓസ്ട്രേലിയയിലേക്ക് നേരത്തെ പറക്കാൻ ടീം ഇന്ത്യ

ദ്രാവിഡിന്റെ നിർദേശ പ്രകാരം ഓസ്ട്രേലിയയിലേക്ക് നേരത്തെ പറക്കാൻ ടീം ഇന്ത്യ

മൊഹാലി: ടി20 ലോക കപ്പിനായി ഇന്ത്യന്‍ ടീമിനെ പരമാവധി നേരത്തെ അയക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒക്ടോബര്‍ ഒമ്പതിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എങ്കില്‍ ദ്രാവിഡിന്റെ ആവശ്യ പ്രകരം അഞ്ചാം തിയതി ടീം പറന്നേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അടുത്ത മാസം 23-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. അതിനുമുമ്പ് ടീം ഇന്ത്യക്ക് കൂടുതല്‍ പരിശീലന മത്സരങ്ങള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരുക്കണമെന്നാണ് ദ്രാവിഡിന്‍റെ ആവശ്യം. ഐസിസിയുടെ വാംഅപ് മത്സരങ്ങള്‍ക്ക് പുറമെ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകളിലാണ് ബിസിസിഐ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.