ഹൂസ്റ്റണ്‍: കോഴിക്കോട് കല്ലാനോട് സ്വദേശി കലമറ്റത്തില്‍ ജോബി ജോണ്‍ (48) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേതരായ ഉലഹന്നാന്റെയും, (റിട്ട.കെഎസ്ഇബി എഞ്ചിനീയര്‍, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചര്‍, കല്ലാനോട് എല്‍പി സ്‌കൂള്‍) മകനാണ്.
ഭാര്യ കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമി.
മക്കള്‍. അശ്വിന്‍, ഐലിന്‍, ആരോണ്‍ (മൂവരും ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍ : ഷാജി ജോണ്‍ (ബാംഗ്ലൂര്‍), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍ (ഓസ്‌ട്രേലിയ).
സംസ്‌കാരം ഹൂസ്റ്റണില്‍ പിന്നീട് നടക്കും.