തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; 158 കോടിയുടെ ഹെറോയിന്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; 158 കോടിയുടെ ഹെറോയിന്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വാടക വീട്ടില്‍ നിന്ന് 158 കോടിയുടെ 22 കിലോ ഹെറോയിന്‍ പിടികൂടി. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ആഫ്രിക്കയില്‍ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്.

സിംബാബെയിലെ ഹരാരെയില്‍ നിന്നു മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ മാര്‍ഗം മയക്കുമരുന്നുകള്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികെയാണ്.

കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടകക്ക് മുറിയെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.