വിവാഹം കഴിഞ്ഞ നാൾ മുതലെ പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. ഇരുവരും ഒരുമിച്ചുള്ളതായി പുറത്തുവരുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റാറുണ്ട്.
ജൂൺ ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്ളിക്സിലൂടെ ആരാധകർക്കും കാണാൻ സാധിക്കുമെന്ന വാർത്ത അതിന് തൊട്ടുപിന്നാലെയാണ് പുറത്ത് വന്നത്. എന്നാൽ പുറത്തിറക്കുന്ന വിഡിയോ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
സംവിധായകൻ ഗൗതം മേനോൻ സംവിധാനം നിർവഹിക്കുന്ന 'നയൻതാര : ബിയോണ്ട് ദ ഫെയറിടേൽ' എന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാലം മുതലുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സിനിമാ ലോകത്ത് എത്തിയതിനെ കുറിച്ചും വിഗ്നേഷിനെ പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതുമെല്ലാം ഡോക്യുമെന്ററി കൈകാര്യം ചെയ്യും.
കഴിഞ്ഞ മാസം ട്വിറ്റർ പേജിലൂടെ ഡോക്യുമെന്ററിയുടെ പ്രമോ പുറത്ത് വിട്ടിരുന്നു. 21 സെക്കന്റ് സമയമാണ് പ്രമോയ്ക്കുള്ളത്. അതേസമയം ഡോക്യുമെൻറി എന്ന് പുറത്ത് വിടും എന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടില്ല.