എ.കെ.ജി സെന്റര്‍ ആക്രമണക്കേസ്: പ്രതിയെ സഹായിച്ചെന്ന് പൊലീസ് പറയുന്ന വനിതാ നേതാവ് ഒളിവില്‍

എ.കെ.ജി സെന്റര്‍ ആക്രമണക്കേസ്: പ്രതിയെ സഹായിച്ചെന്ന് പൊലീസ് പറയുന്ന വനിതാ നേതാവ് ഒളിവില്‍

തിരുവനന്തപുരം: എ കെ ജി സെന്‍റർ ആക്രമണക്കേസിൽ പ്രതി ജിതിനെ സഹായിച്ചെന്ന് പൊലീസ് പറയുന്ന വനിതാ നേതാവ് ഒളിവില്‍. ആറ്റിപ്ര സ്വദേശിയായ യുവതി അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ്  ഒളിവിൽപ്പോയത്.

ജിതിന് സ്കൂട്ടർ എത്തിച്ചു നൽകിയത് യുവതിയാണെന്ന് മുമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയിലും അക്രമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതി ചേർക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.