ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ശ്രമം; വയനാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ വ്യാപക റെയ്ഡ്

ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ശ്രമം; വയനാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ വ്യാപക റെയ്ഡ്

വയനാട്: ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്ന സംശയത്തില്‍ വയനാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

പാലക്കാടും സമാനമായ രീതിയില്‍ റെയ്ഡ് നടക്കുന്നുണ്ട്. കല്‍ണ്ഡപം, ചടനാം കുറിശി, ശംഖുവാരത്തോട് എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ശ്രമം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടക്കുന്നത്.

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഞായറാഴ്ച വൈകിട്ട് വ്യാപക റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഹര്‍ത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങള്‍ ജില്ലയില്‍ അരങ്ങേറിയിരുന്നു. ഇതിനു പുറകില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.