തിരുവനന്തപുരം: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി (പിസിസി) ഇനി പോസ്റ്റ് ഓഫിസുകൾ വഴിയും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി അനവധി അപേക്ഷകൾ വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 2022 സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ പിസിസി ക്ക് അപേക്ഷിക്കാം. പിസിസി അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത കൊച്ചിയിലെ ആർപിഒ യ്ക്ക് കീഴിൽ ഉറപ്പാക്കും.