അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന് (അമ്മ)ശക്തമായ സാരഥ്യം

അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്  (അമ്മ)ശക്തമായ സാരഥ്യം

അറ്റ്ലാന്റാ - അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ജൂലൈ മാസത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വരും വർഷങ്ങളിലേക്കുള്ള അമ്മയുടെ പുതിയ സാരഥികളെ ഐകകണ്ഠേന തിരഞ്ഞെടുക്കുകയുണ്ടായി.

ജയിംസ് ജോയി കല്ലറക്കാനിയിൽ പ്രസിഡന്റായി  ചുമതലയേൽക്കുന്ന ഭരണ സമിതിയിൽ ചുറുചുറുക്കും കാരൃക്ഷമതയും കൈമുതലായുള്ള യുവജനങ്ങളാണ് അണിനിരക്കുന്നത്. ”അമ്മ” സംഘടനയെ പരമോന്നതിയിലെത്തിക്കാൻ, കൂടുതൽ യുവജനങ്ങളെ രംഗ ത്തേക്ക് എത്തിക്കുവാൻ സമൂഹത്തിനുവേണ്ടി എന്നും എപ്പോഴും നിലകൊള്ളുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്ന ഇവർ സെപ്റ്റംബർ 24ാം തീയതി അമ്മ സംഘടിപ്പിച്ച ഓണപ്പരിപാടിയിൽ വെച്ച് ജനസാഗരങ്ങളെ സാക്ഷി നിർത്തി അധികാരമേറ്റെടുത്തു.

ജയിംസ് ജോയി കല്ലറക്കാനിയിൽ (പ്രസിഡന്റ്‌), ജിത്തു വിനോയ് (വൈസ് പ്രസിഡന്റ്‌), അമ്പിളി സജിമോൻ (സെക്രട്ടറി), കൃഷ്ണാ രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറി), ഷാനു പ്രകാശ് (ട്രഷറർ), കാജൽ സഖറിയ, റോഷേൽ മെറാൻഡസ്, ഫെമിനാ നാസർ, റോബിൻ തോമസ്, സൂരജ് ജോസഫ് , ലൂക്കോസ് തരിയൻ എന്നിവരാണ് സ്ഥാനമേറ്റത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.