റബര്‍ ടാപ്പിങിനിടെ വീണ കര്‍ഷകന്‍ കത്തി നെഞ്ചില്‍ കയറി മരിച്ചു 

റബര്‍ ടാപ്പിങിനിടെ വീണ കര്‍ഷകന്‍ കത്തി നെഞ്ചില്‍ കയറി മരിച്ചു 

കാഞ്ഞങ്ങാട്: റബർ ടാപ്പിങിനിടയുണ്ടായ അപകടത്തിൽ ടാപ്പിംഗ് കത്തിനെഞ്ചിൽ തുളച്ചു കയറികർഷകന് ദാരുണാന്ത്യം. കാസർകോട് ബേഡകത്ത് ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം. മൂന്നാട് പറയംപള്ളയിലെ കുഴിഞ്ഞാലിൽ കെഎം ജോസഫ് (66) ആണ് മരിച്ചത്.

ടാപ്പിങിനിടെ കാൽ തെന്നി വീണപ്പോൾ പക്കൽ ഉണ്ടായിരുന്ന കത്തി തുളച്ചു കയറുകയായിരുന്നു. ഭാര്യ എൽസിയുടെ കണ്‍മുന്നിൽ വെച്ചാണ് ജോസഫ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ഭാര്യ ഫോൺ ചെയ്ത് ബന്ധുക്കളെ വിവരം അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജോസഫിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.