ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു

ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒന്‍പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

രാത്രി ഒന്‍പതരയോടെ കോളനിയിലിറങ്ങിയ ആനയുടെ മുന്നില്‍ വാസു പെടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വാസുവിനെ ഉടന്‍ തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആനമതില്‍ ഇല്ലാത്തതിനാല്‍ ആറളത്ത് ഇക്കൊല്ലം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.