അവസാനം രേഷ്മയ്ക്ക് കൺസഷൻ ലഭിച്ചു; കെഎസ്ആർടിസി ജീവനക്കാർ പാസ് വീട്ടിലെത്തിച്ചു

അവസാനം രേഷ്മയ്ക്ക് കൺസഷൻ ലഭിച്ചു; കെഎസ്ആർടിസി ജീവനക്കാർ പാസ് വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്.

ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തെറ്റുതിരുത്തൽ. ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.