കെസിബിസി നാടക മേള പുരസ്കാര വിതരണം ഇന്ന്

കെസിബിസി നാടക മേള പുരസ്കാര വിതരണം ഇന്ന്

പാലാരിവട്ടം: മുപ്പത്തി മൂന്നാം കെസിബിസി നാടകമേള സമാപിച്ചു. പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് ആറിന് പാലാരിവട്ടം പിഒസി യിൽ നടക്കുന്ന ചടങ്ങിൽ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, നടൻ സിദ്ധിഖ് തുടങ്ങിയവർ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി അമലയുടെ കടലാസ്സിലെ ആനയാണ് മികച്ച നാടകം. വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത എന്നിവയാണ് മികച്ച രണ്ടാമത്തെ നാടകങ്ങൾ. ബെന്നി പി നായരമ്പലം, ടി എം എബ്രഹാം, ഷർലി സോമസുന്ദരം എന്നിവരുടെ ജൂറി ആണ് വിജയികളെ പ്രഖ്യാപിച്ചത്.

നാടക അവാർഡ്‌ ജേതാക്കളായ രാജേഷ് ഇരുളം (മികച്ച സംവിധാനം ), സതീഷ് കുന്നത്ത് (മികച്ച നടൻ ), സന്ധ്യ മുരുകേഷ് (മികച്ച നടി ) എന്നിവർ പങ്കെടുക്കും.

ദിലീഷ് പോത്തൻ, അന്നാബെൻ, എഴുത്തുകാരൻ അബിൻ ജോസഫ് തുടങ്ങിയവർക്കുള്ള കെസിബിസസി മാധ്യമ അവാർഡുകളും ഇന്ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.