പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

പാലക്കാട്: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. യാക്കര തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടർമാരെയാണ് അറസ്റ്റ് ചെയ്തത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവു മൂലമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

മൂന്നു ഡോക്ടർമാർക്കും പിഴവുണ്ടായെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

ചിറ്റൂർ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞുമാണ് ജൂലൈ ആദ്യവാരം മരിച്ചത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.