1400 കോടിയുടെ ലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ചത് പാക് മയക്കുമരുന്ന് മാഫിയ; നിര്‍ണായക വെളിപ്പെടുത്തലുമായി ഇറാന്‍ സ്വദേശികള്‍

1400 കോടിയുടെ ലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ചത് പാക് മയക്കുമരുന്ന് മാഫിയ; നിര്‍ണായക വെളിപ്പെടുത്തലുമായി ഇറാന്‍ സ്വദേശികള്‍

കൊച്ചി: കൊച്ചി തീരത്ത് 1,400 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇറാന്‍ സ്വദേശികള്‍. ലഹരിക്കടത്തിന് പിന്നില്‍ പാക് ബന്ധമുണ്ടെന്നാണ് പിടിയിലായ ആറ് ഇറാന്‍ സ്വദേശികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്‍ ലഹരിമാഫിയയാണ് ഇതിന് പിന്നിലെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും ഇറാന്‍ സ്വദേശികള്‍ മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ് നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 1400 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയത്. കൊച്ചി തീരത്തു നിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ട് പിടികൂടിയത്. തുടര്‍ന്ന് ബോട്ട് മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെടുത്തത്. ഒരു കിലോയുടെ പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

പിടിയിലായവര്‍ യാതൊരു യാത്രാ രേഖകളുമില്ലാതെയാണ് സഞ്ചരിച്ചിരുന്നത്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് കൊച്ചി തീരത്തേതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.