വയനാട്: വൈത്തിരി റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ പരാതിയിൽ സ്ത്രീകളുള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി പോലീസാണ് പ്രതികളെ പിടികൂടിയത്.
പേരാമ്പ്ര സ്വദേശി മുജീബ് ( 33), വടകര സ്വദേശി ഷാജഹാന്‍ (42 ), തിരുപ്പൂർ സ്വദേശിനി ശരണ്യ (33), പാറശാല സ്വദേശിനി ഭദ്ര (33), മേപ്പാടി സ്വദേശി ഷാനു (28), വൈത്തിരി സ്വദേശി അനസുൽ ജമാൽ (27) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
ജോലി വാങ്ങി നൽകാമെന്ന് വാക്ക് നൽകിയാണ് ഇടനിലക്കാരായി സ്ത്രീകൾ ഉൾപ്പടെയുള്ള സംഘം പെൺകുട്ടിയെ വൈത്തിരിയിൽ എത്തിച്ചത്.ഇവർ പെൺകുട്ടിയെ ഫ്ലാറ്റിലും റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.