മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരിച്ചു

മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരിച്ചു

തിരുവനന്തപുരം∙ വെഞ്ഞാറമ്മൂട്ടിൽ മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരിച്ചു. ശനിയാഴ്ച അപകടത്തെ തുടർന്ന് അച്ഛൻ ഷിബു മരിച്ചിരുന്നു. 

അച്ഛനും മകളും സഞ്ചരിച്ച ബൈക്കിൽ ആംബുലൻസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർക്കുപകരം മെയിൽ നഴ്സ് അമൽ ആയിരുന്നു ആംബുലൻസ് ഓടിച്ചത്. അമലിനെയും ഡ്രൈവറിനെയും അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു.

ശനി പുലർച്ചെ 6.20നാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബു മരിക്കുകയും മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ രോഗിയെ എത്തിച്ചു മടങ്ങും വഴിയായിരുന്നു അപകടം.

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണു ഡ്രൈവറല്ല വാഹനമോടിച്ചതെന്നു കണ്ടെത്തിയത്.

മെഡിക്കൽ കോളജ് എംപ്ലോയിസ് സൊസൈറ്റിയുടെ പേരിലുള്ളതായിരുന്നു ആംബുലൻസ്. ഉറക്കക്ഷീണം കാരണം മെയിൽ നഴ്സിനെ വാഹനം ഏൽപ്പിക്കുകയായിരുന്നെന്നാണു ഡ്രൈവർ മൊഴി നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.