ഭഗവല്‍ സിങിന്റെ പക്കല്‍ നിന്നും ഷാഫി കൈപ്പറ്റിയത് അഞ്ച് ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭഗവല്‍ സിങിന്റെ പക്കല്‍ നിന്നും ഷാഫി കൈപ്പറ്റിയത് അഞ്ച് ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭഗവല്‍ സിങില്‍ നിന്ന് രണ്ട് തവണകളായി അഞ്ച് ലക്ഷം രൂപയാണ് ഷാഫി വാങ്ങിയത്. കൂടാതെ കൊലപാതക ശേഷം അഴിച്ചെടുത്ത ഇരകളുടെ ആഭരണങ്ങള്‍ ഗാന്ധിനഗറിലെ ഒരു ബാങ്കില്‍ പണയം വച്ച് കിട്ടിയ തുകയും ഷ്ാഫി കൊണ്ടു പോയി.

ബാങ്കില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മുദ്രാ വായ്പ എടുത്തതായി ഷാഫിയുടെ ഭാര്യ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണമാണോ ഭാര്യയോട് ലോണെന്ന് പറഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

അതേസമയം നരബലി നല്‍കിയാല്‍ സമ്പന്നരാകുമെന്ന് ഭഗവല്‍ സിങ് ഉറച്ചു വിശ്വസിച്ചിരുന്നു. റോസിലിയുടെ മൃതദേഹമുണ്ടായിരുന്ന കുഴിയില്‍ നിന്ന് കിട്ടിയ ബാഗില്‍ ഭഗവല്‍ സിങ് എഴുതി ഒപ്പിട്ടുെ കാടുത്ത ഇരുപത് ലക്ഷം രൂപയുടെ ചെക്കും ഉണ്ടായിരുന്നു.

ഭഗവല്‍ സിങിനും ഭാര്യ ലൈലയ്ക്കും സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാനായി ദേവിയെ പ്രീതിപ്പെടുത്താന്‍ നടത്തിയതാണ് ഇലന്തൂരിലെ രണ്ടു നരബലികളെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.