ഒരു വർഷം പൂർത്തിയാക്കി കോവിഡ്

ഒരു വർഷം പൂർത്തിയാക്കി കോവിഡ്

ചൈന: ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ലോകത്താകമാനം ‌മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും ലക്ഷങ്ങളുടെ ജീവന്‍ അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചുകെട്ടാനായിട്ടില്ല.

സാര്‍സിന് സമാനമായ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചുവച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിസംബറിലാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും ചൈനയില്‍ നിരവധിപേരില്‍ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലോകാരോഗ്യസംഘടന, വൈറസിന് കോവിഡ്-19 എന്ന പേര് നല്‍കി. ലോകത്താകമാനം മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും, പടർന്നുപിടിച്ചു ഈ മഹാമാരി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.