ലിമ: ഫ്രാന്‍സിസ്‌കോ സാഗസ്തിയെ പെറുവിന്റെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്തവര്‍ഷം ഏപ്രിലില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സഗസ്തിയായിരിക്കും രാജ്യത്തെ നയിക്കുക. 97 നിയമസഭാ സാമാജികരുടെ വോട്ടുകള്‍ നേടിയാണ് സാഗസ്തി പെറുവിലെ പുതിയ രാഷ്ട്രത്തലവനായി നിയമിതനാവുന്നത്.
26 നിയമസഭാംഗങ്ങള്‍ അദ്ദേഹത്തിനെതിരേ വോട്ട് രേഖപ്പെടുത്തി. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വിസാരയെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു.