വാഷിങ്ടണ്‍: തന്റെ ഓര്‍മ്മ പുസ്തകത്തിന്റെ ഒന്നാം ഭാഗമായ 'എ പ്രോമിസ്ഡ് ലാന്‍ഡില്‍' മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹൻ സിംഗിനെ പ്രശംസിച്ച് യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്‍ത്ഥ്യവുമുള്ള നേതാവാണ് ഡോ .സിംഗ് എന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത്. മന്‍മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.