തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിര്‍ത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറില്‍ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാറിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.