'ബലാത്സംഗ കേസ് കെട്ടിച്ചമച്ചത്': എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കി

'ബലാത്സംഗ കേസ് കെട്ടിച്ചമച്ചത്': എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കി

തിരുവനന്തപുരം: തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കി. ഒളിവിലുള്ള എംഎല്‍എ വക്കീല്‍ മുഖാന്തരം കെ.പി.സി.സി ഓഫീസില്‍ വിശദീകരണ കുറിപ്പ് എത്തിക്കുകയായിരുന്നു.

ഒളിവിലിരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നെ പുറത്തുവന്നാല്‍ അറസ്റ്റിനെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നും എല്‍ദോസ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ച ശേഷം പുറത്തു വരുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എല്‍ദോസ് പറയുന്നു.

എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണ കുറിപ്പ് ലഭിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സ്ഥിരീകരിച്ചു. കത്ത് പരിശോധിച്ചിട്ടില്ലെന്നും കെ.പി.സി.സി ഓഫീസിലെത്തി പരിശോധിച്ച ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. എം.എല്‍.എയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.