ബൊളീവിയയില്‍ അപൂര്‍വ വൈറസ് കണ്ടെത്തി; മനുഷ്യനിൽ നിന്നും മനുഷ്യനിലേക് പകരും

ബൊളീവിയയില്‍ അപൂര്‍വ വൈറസ് കണ്ടെത്തി; മനുഷ്യനിൽ നിന്നും മനുഷ്യനിലേക് പകരും

ബോളീവിയ: ബൊളീവിയയില്‍ ഒരു അപൂര്‍വ വൈറസ് കണ്ടെത്തി. സംശയാസ്‌പദമായ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ കഴിവുള്ളതാണ്. മാത്രമല്ല എബോള പോലുള്ള രക്തസ്രാവത്തിനും ഇത് കാരണമാകും. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ എപ്പിഡെമിയോളജിസ്റ്റ് കെയ്റ്റ്‌ലിന്‍ കോസബൂം ദി ഗാര്‍ഡിയനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 ല്‍ ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിലെ രണ്ട് പേര്‍ക്ക് ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നും മൂന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്കും വൈറസ് വ്യാപിച്ചു. അതില്‍ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും മരിക്കുകയും ചെയ്തിരുന്നു. 2004ല്‍ ലാ പാസിന്റെ കിഴക്കന്‍ മേഖലയായ ചപാരയില്‍ ഇത്തരത്തില്‍ ഒരു പുതിയ വൈറസ് കണ്ടെത്തിയിരുന്നു.കൊവിഡ് - 19ന് സമാനമായി ശാരീരിക ശ്രവങ്ങള്‍ തന്നെയാണ് ഈ വൈറസിനെയും പരത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.