കൊച്ചി: കലൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടിൽ വിനീതയാണ് (65) മരിച്ചത്.
പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുന്ന വഴി വൈകിട്ട് 3.20 ഓടെയായിരുന്നു അപകടം.
കലൂര്‍ സിഗ്നലിനു മുന്നിലുള്ള യുടേണിലേയ്ക്കു തിരിയുന്നതിനു മുൻപു ബൈക്ക് മുന്നിലേക്കു ചാടിയതോടെയാണ് ആംബുലന്‍സ് മറിഞ്ഞത്.
മറിഞ്ഞ ആംബുലന്‍സ് നേരെയാക്കി ഉടൻതന്നെ നാട്ടുകാര്‍ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അപകടത്തിനു പിന്നാലെ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവ്: എം.ആർ. നാരായണൻ. മക്കൾ: വിജീഷ് (സിവിൽ സപ്ലൈസ്), സജീഷ് (ഗൾഫ്). മരുമക്കൾ: വിദ്യ, ധന്യ.