തിരുവനന്തപുരം: പാറശാലയിൽ കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്ന് ഷാരോൺ എന്ന യുവാവ് മരിച്ച സംഭവത്തിൽ പെൺ സുഹൃത്ത് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നേരത്തെ നിർദേശം നൽകിയിരുന്നത്.
കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ നടപടികളുമാരംഭിച്ചു.
വനിതാ സുഹൃത്തും മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവിനോടും ഹാജരാകാനാണ് നിർദേശം. റൂറൽ എസ്.പി ഡി ശിൽപയുടെ മേൽനോട്ടത്തിൽ ഇവരെ ചോദ്യം ചെയ്യും.
ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് നടത്തിയ ജ്യൂസ് ചലഞ്ച് അടക്കം എന്തിനായിരുന്നെന്ന് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.