'മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ'; ചികിത്സ നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചാണ്ടി ഉമ്മന്‍

 'മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ'; ചികിത്സ നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

''ഞങ്ങള്‍ക്ക് ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദര്‍ഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് ഞങ്ങള്‍ക്ക് എന്താണ് നേടാനുളളത്? ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ. വ്യാജപ്രചാരണം നടത്തുന്നത് മൂലം ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിലാണ്.'' വ്യാജപ്രചാരണങ്ങളില്‍ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.