ദോഹ: ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാള്‍ 2021 ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ ദോഹയില്‍ നടക്കും. ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഡിസംബറില്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍, കോവിഡ് മൂലമാണ് നീട്ടിവെച്ചത്. ആറ് വന്‍കരകളിലെ ചാമ്പ്യൻ ക്ലബുകളാണ് മാറ്റുരക്കുക.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ടൂർണമെന്‍റ് നടത്തുക. ഇതിനായി ഫിഫയും ആതിഥേയരാജ്യമായ ഖത്തറും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ആഗോള ഫുട്ബാള്‍ ഫെഡറഷേന്‍ അറിയിച്ചു.
കഴിഞ്ഞ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളും ഖത്തറിലായിരുന്നു നടന്നത്. ഏഴ് ക്ലബുകളാണ് കഴിഞ്ഞ തവണ ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം കിരീടം നേടിയത് ലിവർപൂള് ആയിരുന്നു.