തുര്‍ക്കിയിലെ സഭാനേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

തുര്‍ക്കിയിലെ സഭാനേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

ഇസ്താംബുള്‍: ഹാഗിയ സോഫിയ, കോറ ക്രൈസ്തവ ദേവാലയങ്ങള്‍ മോസ്ക്കാക്കി മാറ്റിയതിന്റെ വേദനയില്‍ കഴിയുന്ന തുര്‍ക്കിയിലെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഏഴു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെയാണ് പോംപിയോ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. പരിശുദ്ധ എക്യുമെനിക്കല്‍ പാത്രിയാർക്കിസ് ബര്‍ത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച നടത്തുന്നതും സെന്റ്. ജോർജ്ജ് പാത്രിയാർക്കിസ് ദേവാലയത്തിൽ പ്രാർഥിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പോംപിയോ ട്വീറ്റ് ചെയ്തു. എന്നാൽ അതേ സമയം തുർക്കി പ്രസിഡൻറ് എർദോഗനുമായി കൂടികാഴ്ച നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

"ഞാൻ ഇസ്താംബൂളിൽ നിന്ന് ഇറങ്ങുമ്പോൾ, മതസ്വാതന്ത്ര്യത്തെ നേടിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ പറ്റി ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു" എന്നും പോംപിയോ മറ്റൊരു ട്വീറ്റ് ചെയ്തു .




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.