ഗവര്‍ണറുടെ നോട്ടീസ്: വിശദീകരണത്തിന് വിസിമാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

ഗവര്‍ണറുടെ നോട്ടീസ്: വിശദീകരണത്തിന് വിസിമാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: അനധികൃത നിയമനത്തില്‍ പുറത്താക്കാതിരിക്കാന്‍ വിശദീകരണം നല്‍കുന്നതിനായി സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവദിച്ച സമയപരിധി ഇന്ന് തീരും. ആറ് വിസിമാരാണ് ഇതിനകം വിശദീകരണം നല്‍കിക്കഴിഞ്ഞു. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ കൂടിയാണ് ഇനി മറുപടി നല്‍കേണ്ടത്. ഇവര്‍ ഇന്ന് വിശദീകരണം നല്‍കാനാണ് സാധ്യത.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നല്‍കിയ വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നല്‍കിയ വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്. 

അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഇന്ന് ഗവര്‍ണറെ കാണും. നാല് മണിക്കാണ് കൂടിക്കാഴ്ച. എസ്എഫ്‌ഐയുടേയും ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടെ കടലാസില്‍ എഴുതി ഒപ്പിട്ടാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.