രാജ്ഭവനുള്ള അതൃപ്തിയെന്നു സൂചന; ഗവര്‍ണറുടെ ഹൈക്കോടതി ലീഗല്‍ അഡ്വൈസറും സ്റ്റാന്‍ഡിങ് കോണ്‍സലും രാജി വെച്ചു

രാജ്ഭവനുള്ള അതൃപ്തിയെന്നു സൂചന; ഗവര്‍ണറുടെ ഹൈക്കോടതി ലീഗല്‍  അഡ്വൈസറും  സ്റ്റാന്‍ഡിങ് കോണ്‍സലും രാജി വെച്ചു

തിരുവനനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്വൈസറും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു. അഡ്വ. ജയ്ജു ബാബുവും അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു. രാജി കാരണം വ്യക്തമല്ല.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ നിയമോപദേശകര്‍ രാജിവെച്ചത്.

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതില്‍ രാജ്ഭവനുള്ള അതൃപ്തിയാണ് ഇരുവരുടെയും രാജിക്ക് കാരണമെന്നാണ് അറിയുന്നത്. അതിനിടെ ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണറുടെ ഹിയറിംഗിന് പോകണോയെന്നത് വിസിമാര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

ഗവര്‍ണറുടെ ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ താല്‍പര്യമില്ലെന്ന് കണ്ണൂര്‍ വിസി കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ നോട്ടീസിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.