തിരുവനന്തപുരം: മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ഗോപകുമാരന്‍ നായര്‍ ഹൈക്കോടതിയില്‍ ചാന്‍സലറുടെ പുതിയ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍. സ്റ്റാന്റിംഗ് കോണ്‍സല്‍ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സ്റ്റാന്റിംഗ് കോണ്‍സെലിനെ നിയമിച്ചത്. അഡ്വ. ജൈജു ബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയും ഇന്നലെയാണ് രാജിക്കത്ത് രാജ്ഭവന് കൈമാറിയത്.
ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്നലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ രാജിവച്ചത്. രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണെന്ന് രാജ് ഭവന്‍ അറിയിച്ചു.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജൈജു ബാബു. 2009 മുതല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ജൈജു ബാബുവായിരുന്നു. സര്‍വകലാശാല വിഷയത്തില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് രാജി. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ചാന്‍സലറുടെ തുടര്‍ നടപടികള്‍ തടഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലും ഉള്‍പ്പെടെ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഹൈക്കോടതിയില്‍ വാദം നടത്തിയത് ഇരുവരുമായിരുന്നു.