ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ്: തീരുമാനം മന്ത്രിസഭായുടേത്; ഒപ്പ് വെയ്ക്കേണ്ടത് ഗവര്‍ണര്‍

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ്: തീരുമാനം മന്ത്രിസഭായുടേത്; ഒപ്പ് വെയ്ക്കേണ്ടത് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാൻ സർക്കാർ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയിലും തീരുമാനം എടുത്തിരുന്നു.

ഓര്‍ഡിനന്‍സ് പാസാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കണം. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനും സര്‍ക്കാരിനുമില്ല. 

ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടു വരാനും ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കാനുമാണ് തീരുമാനം. നിയമോപദേശത്തിനായി ഭരണഘടന വിദഗ്ധന്‍ ഫാലി എസ്. നരിമാന്റെ സഹായം സര്‍ക്കാര്‍ തേടും.

നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഫാലി എസ്.നരിമാനോ, കെ.കെ. വേണുഗോപാലോ ഹാജരാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.