ലോകത്താകമാനം ശാസ്ത്ര ലോകവും ഇപ്പോൾ കോവിഡ വൈറസിനെതിരെയുള്ള യുദ്ധത്തിലാണ്. മനുഷ്യരാശി ഇത്ര അക്ഷമയോടെ കാത്തിരിക്കുന്ന ഒരു സംഗതിയും ഇത് വരെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
വിവിധ മരുന്നു കമ്പനികളും സർവകലാശാലകളും മറ്റ് ഗവേഷകരും എല്ലാവരും ഏറ്റവും മികച്ച കോവിഡ് പ്രതിരോധ മരുന്ന് കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ്. പലരും ഇതിന്റെ അവസാനഘട്ടത്തിലാണ് എന്നുള്ളത് ലോകത്തിനാകമാനം ഉണർവും പ്രതീക്ഷയും നൽകുന്ന വാർത്തയാണ്. വിശദമായി നമുക്ക് താഴെ നോക്കാം ഏത് കമ്പനികൾ എത്രമാത്രം പുരോഗതി കൈവരിച്ച് കഴിഞ്ഞു കോവിഡ് വാക്സിൻ ഗവേഷണങ്ങളിൽ. (ആധാരം: റോയിട്ടേഴ്സ് സൈറ്റ് )