നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ കാനം; ഒന്നും ഉരിയാടാതെ പിണറായിയടക്കമുള്ള നേതാക്കള്‍

നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ കാനം; ഒന്നും ഉരിയാടാതെ പിണറായിയടക്കമുള്ള നേതാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം കത്തിപ്പടര്‍ന്ന പശ്ചാത്തലത്തില്‍ താല്‍ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് നേതൃ യോഗത്തില്‍ ആവശ്യം.

കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും സ്ഥിര നിയമനങ്ങള്‍ പി.എസ്.സി വഴി മാത്രം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ പല സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പി.എസ്.സിക്ക് വിട്ട നിയമനങ്ങള്‍ പൂര്‍ണമായും ആ വഴിക്ക് തന്നെയാണെന്ന് ഉറപ്പു വരുത്തണം. താല്‍കാലിക നിയമനങ്ങള്‍ പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സുതാര്യമായി നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.

എന്നാല്‍ കാനത്തിന്റെ ഈ അഭിപ്രായത്തോട് യോഗത്തില്‍ മറ്റു ഘടകകക്ഷികളോ മുഖ്യമന്ത്രിയടക്കമുള്ളവരോ പ്രതികരിച്ചില്ല. ഇക്കാര്യം വികസന രേഖയുടെ ഭാഗമാക്കി ഉള്‍പ്പെടുത്താമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.