കൂട്ടബലാത്സംഗം: സിഐ സനുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു; അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവില്ലെന്ന് കമ്മീഷണര്‍

കൂട്ടബലാത്സംഗം: സിഐ സനുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു; അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവില്ലെന്ന് കമ്മീഷണര്‍

കൊച്ചി: എറണാകുളം സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത സിഐ പി.ആര്‍. സുനുവിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താതെയാണ് വിട്ടയച്ചത്. യുവതിയുടെ മൊഴിയില്‍ സനുവിനെതിരെ വൃക്തമായ തെളിവുകളില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിട്ടയച്ചത്. സംഭവം നടന്നെന്ന് യുവതി പറയപ്പെടുന്ന ദിവസങ്ങളില്‍ സനു സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിയിലെ ചില വിവരങ്ങളില്‍ വ്യക്തത വരാനുള്ളതിനാലാണ് അറസ്റ്റു വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെയാണ് ചോദ്യംചെയ്യലിനുശേഷം സുനുവിനെ വിട്ടയച്ചത്.

കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സുനുവിനെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ലഭിച്ച പരാതിയിലാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വച്ചു തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണു വീട്ടമ്മയുടെ പരാതി. കമ്മിഷണറുടെ നിര്‍ദേശത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ തൃക്കാക്കര പൊലീസ് കോഴിക്കോട് എത്തി പൊലീസ് സ്റ്റേഷനില്‍ കടന്നാണ് അറസ്റ്റു നടത്തിയത്.

ഇയാള്‍ക്കെതിരെ എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരിക്കുമ്പോഴും ബിടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയരുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടെങ്കിലും വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.