മലയാളികൾക്ക് തിരിച്ചടിയായി സൗദിയുടെ യാത്രവിലക്ക് : വിമാന സർവ്വീസുകൾ നിർത്തിവച്ചു

മലയാളികൾക്ക് തിരിച്ചടിയായി സൗദിയുടെ യാത്രവിലക്ക് : വിമാന സർവ്വീസുകൾ നിർത്തിവച്ചു

റിയാദ്: ഇന്ത്യയിലേയ്ക്കുള്ള വ്യോമഗതാഗതത്തിന് സൗദി വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിലേയ്ക്കുള്ള വ്യോമഗതാഗതം നിർത്തിവയ്ക്കുന്നതായി അറിയിച്ചു.ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷൻ ഇത് സംബന്ധിച്ച ഉത്തരവിറക്കി .

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിർത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.   മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ  രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിക്കാൻ പാടില്ല. സൗദി അറേബ്യയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സർവീസുകളെയും ബാധിക്കും.  

നിരവധി പ്രവാസി മലയാളികൾ വിസ കാലാവധി കഴിയുന്നതിനു മുൻപ് സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അത്തരക്കാർക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലേക്ക് മടങ്ങാൻ കഴിയില്ല.  സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്ര വിലക്കില്ല. ഇന്ത്യയ്ക് പുറമെ അർജന്റീന, ബ്രസീൽ രാജ്യങ്ങൾക്കും സൗദി അറേബ്യ ഇത്തരത്തിൽ വിമാന യാത്ര വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.