ഡ്രൈവര്‍ ഉറങ്ങി; വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി

ഡ്രൈവര്‍ ഉറങ്ങി; വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി

കോഴിക്കോട്: കോഴിക്കോട് വടകര കൈനാട്ടിയില്‍ ഡീസലുമായി വന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ടാങ്കറിലെ ചോര്‍ച്ച അടച്ചതായി അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിച്ചു. ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.